ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ അക്രമം, ആറ് ട്രാന്‍സ്‍പോര്‍ട്ട് ബസുകളും കാറുകളും തകർത്ത് ആരാധകർ
ആരാധകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഷോയുടെ തെലുങ്ക് സീസൺ 7ല്‍ വിജയിയായത് സാധാരണക്കാരുടെ പ്രതിനിധിയായെത്തിയ പല്ലവി പ്രശാന്താണ്. അമര്‍ദീപ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫൈനല്‍ ഷൂട്ട് ചെയ്ത അന്നപൂര്‍ണ്ണ സ്റ്റുഡിയോയ്ക്ക് മുന്നില്‍ നടന്നത് നാടകീയ രംഗങ്ങൾ.
READ ALSO: ഭാരത് ജോഡോ യാത്ര 2.0; പരീക്ഷണ ‘ഓട്ട’ത്തിന് രാഹുൽ ഗാന്ധിയും കൂട്ടരും
ബിഗ് ബോസ് ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റിന് മുന്‍പുതന്നെ പല്ലവി പ്രശാന്തിന്‍റെയും റണ്ണര്‍ അപ്പ് അമര്‍ദീപിന്‍റെയും ആരാധകര്‍ കൂട്ടമായി എത്തുകയും അക്രമം ആരംഭിക്കുകയും ചെയ്തു. ഒന്നും രണ്ടും സ്ഥാനത്തെത്തിയ മത്സരാര്‍ഥികളുടെ ആരാധകര്‍ക്കിടയിലുണ്ടായ പോര് കലാപമായി മാറുകയായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ആറ് ട്രാന്‍സ്‍പോര്‍ട്ട് ബസുകളും റണ്ണര്‍ അപ്പ് അമര്‍ദീപ്, മത്സരാര്‍ഥികളായ അശ്വനി, ഗീതു എന്നിവരുടെ കാറുകളും തകര്‍ക്കപ്പെട്ടു.
തങ്ങള്‍ക്ക് സംഭവിച്ച നഷ്ടം ചൂണ്ടിക്കാട്ടി തെലുങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡി എക്സ് അക്കൗണ്ടിലൂടെ ബിഗ്ബോസ് നിര്‍മ്മാതാക്കളെയും അവതാരകന്‍ നാഗാര്‍ജ്ജുനയെയും ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടിട്ടുണ്ട്.