പട്ടാപ്പകല്‍ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: യുവാവ് പിടിയിൽ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു പട്ടാപ്പകല്‍ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ഏറ്റുമാനൂര്‍ എംഎച്ച്സി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിരമ്പുഴ തെള്ളകം വാഴക്കാല എ.വി. അഷറഫി(42)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : സംസ്ഥാനത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്നു, 24 മണിക്കൂറിനിടെ 265 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണമെന്ന് റിപ്പോര്‍ട്ട്
ഇന്നലെ രാവിലെ 11-ന് ഇയാള്‍ ഭര്‍ത്താവിന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ കോളജ് പൊള്ളല്‍ യൂണിറ്റിന്റെ വരാന്തയിലിരുന്നു മയങ്ങിയ വീട്ടമ്മയുടെ കൈയില്‍ നിന്നു കുട്ടിയെ എടുത്തുകൊണ്ട് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില് കേട്ട് അമ്മ ബഹളം വച്ചതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന്, ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.