18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

ലെനോവോ വി15 ഐഎൽടി ജി2: റിവ്യു

Date:


ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ലാപ്ടോപ്പ് ബ്രാൻഡുകളിൽ ഒന്നാണ് ലെനോവോ. ആകർഷകമായ ഡിസൈനിലാണ് ലെനോവോ ഓരോ മോഡലും വിപണിയിൽ എത്തിക്കാറുള്ളത്. ബഡ്ജറ്റ് റേഞ്ചിലും പ്രീമിയം റേഞ്ചിലും ലാപ്ടോപ്പുകൾ തിരയുന്നവർക്ക് അനുയോജ്യമായ ഓപ്ഷൻ തന്നെയാണ് ലെനോവോ. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ കിടിലൻ ലാപ്ടോപ്പുകളിൽ ഒന്നാണ് ലെനോവോ വി15 ഐഎൽടി ജി2. മിഡ് റേഞ്ച് ഉപഭോക്താക്കൾക്ക് ഈ ലാപ്ടോപ്പ് തിരഞ്ഞെടുക്കാവുന്നതാണ്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

15 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i3-1115G4 (11th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 4 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.7 കിലോഗ്രാമാണ്. ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച ലെനോവോ വി15 ഐഎൽടി ജി2 ലാപ്ടോപ്പുകളുടെ വില 39,031 രൂപ മുതലാണ് ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related