വൈപ്പിൻ വളപ്പ് ബീച്ചില്‍ 19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ ട്വിസ്റ്റ്!! മലയാളി കാമുകനെ വരുത്താനുള്ള ശ്രമം


കൊച്ചി: വൈപ്പിൻ വളപ്പ് ബീച്ചില്‍ 19കാരിയായ ബംഗാള്‍ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ വൻ ട്വിസ്റ്റ്. യുവതി തന്റെ കാമുകനെ ബീച്ചില്‍ എത്തിക്കാൻ വേണ്ടി സ്വയം മെനഞ്ഞ കഥയാണ് ഇതെന്നാണ് സൂചന.

കലൂരിലെ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുന്ന യുവതിയെ ബീച്ചില്‍ വച്ച് പീഡനത്തിനിരയായെന്നാണ് കേസ്. യുവതിയെ ബീച്ചിൽ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷ ഡ്രൈവറെ പ്രതിസ്ഥാനത്താക്കിയായിരുന്നു യുവതിയുടെ മൊഴി. ഡ്രൈവറെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് യുവതിയുടെ ആരോപണം കഥ മാത്രമാണെന്ന് വ്യക്തമായത്. ഓട്ടോയില്‍ ബീച്ചില്‍ എത്തിച്ച്‌ ചാര്‍ജ് വാങ്ങി ഉടൻ തിരിച്ചുപോകുന്നതു കണ്ട ദൃക്സാക്ഷിയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് രക്ഷകനായത്.

read also: ഗോവയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ? യാത്ര വന്ദേ ഭാരതിലാകാം, മംഗളൂരു-മഡ്ഗാവ് ട്രെയിൻ യാത്രയെക്കുറിച്ച് അറിയാം

ഈ പെണ്‍കുട്ടി മലയാളിയായ ഒരു യുവാവിനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവദിവസം യുവാവുമായി വഴക്കടിച്ച പെണ്‍കുട്ടി ഓട്ടോയില്‍ കയറി ബീച്ചില്‍ എത്തുകയായിരുന്നു. യുവാവ് അന്വേഷിച്ച്‌ വരാതായതോടെ തന്നെ ചിലര്‍ പീഡിപ്പിക്കുന്നുവെന്ന് ഫോണ്‍വിളിച്ച്‌ പറഞ്ഞു. ഇതുകേട്ട് യുവാവ് ബീച്ചിലേക്ക് വരും എന്നാണ് പെണ്‍കുട്ടി കരുതിയത്. എന്നാല്‍ യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു.