ഉപഭോക്താക്കൾക്കായി ആകർഷകമായ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. അധിക സിം കണക്ഷനുകളും 5ജി അൺലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്ന രണ്ട് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. ഒടിടി ആനുകൂല്യങ്ങളാണ് ഈ പ്ലാനുകളുടെ മറ്റൊരു പ്രധാന സവിശേഷത. 399 രൂപ, 699 രൂപ എന്നിങ്ങനെയാണ് പ്ലാനുകൾ. ഇവയിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.
399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ
ജിയോ അവതരിപ്പിച്ച ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ് 399 രൂപയുടെ പ്ലാൻ. ഈ പ്ലാനിന് കീഴിൽ 75 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളിംഗ്, ദിവസേന 100 എസ്എംഎസ് എന്നിവയുമുണ്ട്. 3 സിം കാർഡുകൾ വരെ ഈ പ്ലാനിൽ ഉപയോഗിക്കാനാകും. അതായത്, ഈ പ്ലാൻ ഒരേസമയം വ്യത്യസ്ത നമ്പറുകളിൽ മൂന്ന് പേർക്ക് ഉപയോഗിക്കാൻ കഴിയും. എന്നാൽ, അധിക കണക്ഷനുകളിൽ ഓരോന്നിനും പ്രതിമാസം 99 രൂപ അധികമായി നൽകണം. ജിയോ ടിവി, സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസ് ലഭ്യമാണ്.
699 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ
ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് 100 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ലഭിക്കുക. മൂന്ന് കണക്ഷനുകൾ ഉപയോഗിക്കാനാവും. എന്നാൽ, അധിക കണക്ഷന് 99 രൂപ നൽകണം. നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാൻ, ആമസോൺ പ്രൈം വീഡിയോ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയവയും ആസ്വദിക്കാനാകും.