20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

ബാന്ദ്രയിൽ അഭിനയിച്ചതിന് പിന്നാലെ സിനിമാഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു: ഗണേഷ് കുമാർ

Date:


തിയേറ്ററില്‍ ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘നേര്’. ഈ ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ നടൻ ഗണേഷ് കുമാര്‍ വേഷമിട്ടിരുന്നു. താൻ സിനിമാഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നതെന്നു ഗണേഷ് കുമാർ പറഞ്ഞു.

read also: കാർഷക രീതികളിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ വരെ കഴിവ്! പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ

ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ,

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നത്. നേര് പോലുള്ള നല്ല ചിത്രങ്ങളില്‍ മാത്രമേ ഇനി താന്‍ അഭിനയിക്കൂ. ദിലീപ് ചിത്രം ബാന്ദ്രയില്‍ അഭിനയിച്ചത് മനസിന് വലിയ വിഷമമായി. സിനിമാഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നത്.

കഥ കേട്ടപ്പോള്‍ തന്നെ നേര് സിനിമയില്‍ അഭിനയിക്കണം എന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഡേറ്റില്‍ പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ട് അഭിനയിക്കാന്‍ എത്താന്‍ സാധിക്കുമോ എന്ന ആശങ്ക സംവിധായകന്‍ ജീത്തുവിനെ അറിയിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ മോഹന്‍ലാല്‍ ഒരു കന്നഡ ചിത്രത്തിന്റെ തിയതി മാറ്റി വെച്ച് ചിത്രീകരണം നേരത്തെയാക്കി.’- താരം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...