കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍


മലപ്പുറം: കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടയിൽ യുവാവ് അറസ്റ്റില്‍. എടരിക്കോട് സ്വദേശി ബിജുവാണ് താനൂരിൽ വച്ച് പിടിയിലായത്. ഇയാളില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.

read also: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഉദ്ഘാടനങ്ങള്‍ക്കു പോകില്ല, മുഖ്യമന്ത്രി അനുവദിച്ചാല്‍ മാത്രം അഭിനയം: ഗണേഷ് കുമാര്‍

ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ സാമഗ്രികളും വാഹനത്തില്‍ നിന്നും കണ്ടെത്തി. ഇയാൾക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂര്‍ സ്വദേശി നൂറുല്‍ അമീനാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.