നടനും സംവിധായകനുമായ കമാല്‍ ആര്‍. ഖാന്‍ മുംബൈയിൽ അറസ്റ്റിൽ. ദുബൈയിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2016-ലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. എക്‌സിലൂടെ അദ്ദേഹം തന്നെയാണ് പോലീസ് അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടത്.
read also: അയോധ്യയിൽ സുഗന്ധം പരത്താൻ ഭീമൻ ധൂപത്തിരി, ഒരിക്കൽ കത്തിച്ചാൽ ഒന്നര വർഷം സുഗന്ധം പരത്തും
‘ഒരു പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബൈയ്‌ക്ക് തിരിച്ചതായിരുന്നു ഞാന്‍. പക്ഷേ മുംബൈ പോലീസ് എന്നെ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തു. പോലീസ് പറഞ്ഞതനുസരിച്ച് 2016-ലെ കേസുമായി ബന്ധപ്പെട്ട് ഞാന്‍ അവരുടെ വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. ടൈഗര്‍ 3 എന്ന ചിത്രം പരാജയപ്പെടാന്‍ കാരണം ഞാനാണെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനിലോ ജയിലിലോ വെച്ച് ഞാന്‍ മരിക്കുകയാണെങ്കില്‍ അതൊരു കൊലപാതകമായിരിക്കുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ഇതിനെല്ലാം ആരാണ് ഉത്തരവാദിയെന്ന് എല്ലാവര്‍ക്കുമറിയാം’ എന്നായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്.
അന്തരിച്ച നടന്മാരായ ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരേക്കുറിച്ച് മോശമായ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പങ്കുവെച്ചതിന് 2022-ൽ കമാല്‍ ഖാന്‍ അറസ്റ്റിലായിരുന്നു.