ചെസ്റ്റ് ഇന്‍ഫെക്ഷന്‍ : നടി രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ


നടി രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ. കയ്യില്‍ ഡ്രിപ് ഇട്ട് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു രഞ്ജിനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ആയതോടെയാണ് രഞ്ജിനി ആശുപത്രിയിലായത്. ശരീരത്തില്‍ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ അവഗണിച്ചതായും രഞ്ജിനി വ്യക്തമാക്കി.

‘ക്രിസ്മസ് പിറ്റേന്ന് താന്‍ ആശുപത്രിയില്‍ എന്ന വിവരം പറഞ്ഞാല്‍, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുക. ശരീരത്തിലുണ്ടായ ലക്ഷണങ്ങള്‍ ദീര്‍ഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ ആശുപത്രിയില്‍ കയറേണ്ടി വന്നത്. ഒരു ചെറിയ ചെസ്റ്റ് ഇന്‍ഫക്ഷനാണ് ഈ നിലയില്‍ എത്തിച്ചത്.

READ ALSO: ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്നും മയക്കുമരുന്ന് കടത്താൻ ശ്രമം: 434 ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് ബിഎസ്എഫ്

ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകും ക്രിസ്മസ് സംഭവബഹുലമായിരുന്നു, പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ കയറേണ്ടി വരികയെന്നത് അത്ര നല്ല കാര്യമല്ല ‘- രഞ്ജിനി ഫേസ്‌ബുക്ക് സ്റ്റോറിയില്‍ പങ്കുവച്ചു.