ഡിവോഴ്‌സായാൽ ഐശ്വര്യയ്ക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ നൽകണം?; ജീവനാംശം ഇങ്ങനെ


ബോളിവുഡിന്റെ താരദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരും ഉടൻ ഡിവോഴ്സ് ആകുമെന്നും, ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ പാപ്പരാസികൾ ആഘോഷിക്കുകയാണ്. വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചൻ അടുത്തിടെ ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ എത്തിയെങ്കിലും വേർപിരിയൽ അഭ്യൂഹങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല.

ഇതിനിടെ വേർപിരിഞ്ഞാൽ അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ നഷ്ടപരിഹാരം നൽകേണ്ടി വരും എന്നത് സംബന്ധിച്ചും ചർച്ചകൾ സജീവമാണ്. അഭിഷേക് ബച്ചനേക്കാൾ ആസ്തിയുള്ള ആളാണ് ഐശ്വര്യ റായ്. അതുകൊണ്ട് തന്നെ വിവാഹമോചിതരായാലും ചിലപ്പോൾ ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കാൻ സാധ്യതയില്ലെന്നാണ് ഒരു കൂട്ടർ പറയുന്നത്. ആത്മാഭിമാനമുള്ള സ്ത്രീകൾ നഷ്ടപരിഹാരം വാങ്ങാറില്ലെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്..

എന്നാൽ, മറ്റുചിലർക്ക് തിരിച്ചാണ് അഭിപ്രായം. മുൻപ് സെലിബ്രിറ്റികൾക്കിടയിൽ ഉണ്ടായിട്ടുള്ള എല്ലാ വിവാഹമോചനങ്ങളിലും നഷ്ടപരിഹാരം വാങ്ങുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ചിലർ പറയുന്നു. അങ്ങനെയെങ്കിൽ അഭിഷേക് ഐശ്വര്യ റായിക്ക് എത്ര തുക നൽകേണ്ടി വരുമെന്ന് ആരാധകർ കണക്ക് കൂട്ടുന്നു. അഭിഷേകിന് ആകെ 280 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. പ്രതിമാസം 1.8 കോടി രൂപ നടൻ സമ്പാദിക്കുന്നുണ്ട്. വിവാഹമോചന നിയമങ്ങൾ അനുസരിച്ച്, വിവാഹമോചനത്തിൽ ഭർത്താവ് ഭാര്യക്ക് 25% ജീവനാംശം നൽകണം. ഈ സാഹചര്യത്തിൽ ഐശ്വര്യ റായിക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ ജീവനാംശം നൽകേണ്ടി വരുമെന്നാണ് ആരാധകർ പറയുന്നത്.

അതേസമയം, 750 കോടി രൂപ ആസ്തിയുള്ള ഐശ്വര്യ അഭിഷേകിൽ നിന്നും മാസം 45 ലക്ഷം രൂപ വാങ്ങില്ലെന്നാണ് കരുതുന്നത്. നടിക്ക് പലയിടങ്ങളിലും സ്വത്തുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 12 കോടി രൂപയാണ് ഐശ്വര്യ വാങ്ങുന്ന പ്രതിഫലം. ഇതുകൂടാതെ, പരസ്യം, മോഡലിംഗ് എന്നിവയിലൂടെയും ഐശ്വര്യ കോടികൾ സമ്പാദിച്ചിട്ടുണ്ട്. നൂറുകോടി രൂപ വിലമതിക്കുന്ന ബംഗ്ലാവുകൾ ഐശ്വര്യക്കുണ്ട്. അഞ്ച് ബെഡ്‌റൂം വരുന്ന വലിയൊരു അപ്പാർട്ട്‌മെന്റുണ്ട്. ദുബായിലും ഒരു വീടുണ്ട്.