പുതുവർഷം എത്താറായതോടെ ഉപഭോക്താക്കൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. വാർഷിക പ്ലാനിൽ അധിക വാലിഡിറ്റി പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ഇതോടെ, വാർഷിക പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് 365 ദിവസത്തിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്നതാണ്. ജിയോയുടെ പുതുവത്സര സമ്മാനത്തെ കുറിച്ച് കൂടുതൽ അറിയാം.
365 ദിവസം വാലിഡിറ്റി നൽകുന്ന ജിയോയുടെ വാർഷിക പ്ലാനിന്റെ നിരക്ക് 2,999 രൂപയാണ്. പുതുവത്സരത്തോടനുബന്ധിച്ച് 24 ദിവസം കൂടി അധിക വാലിഡിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതോടെ, 2,999 രൂപയ്ക്ക് റീചാർജ് ചെയ്താൽ 389 ദിവസം വരെ വാലിഡിറ്റി ലഭിക്കും. ഇതിനായി 24 ദിവസത്തെ വാലിഡിറ്റി വൗച്ചർ നൽകുന്നതാണ്. വൗച്ചർ ആക്ടിവേറ്റ് ചെയ്യുന്നതോടുകൂടി ഉപഭോക്താക്കൾക്ക് 2.5 ജിബി ഡാറ്റയും ലഭിക്കുന്നതാണ്.
Also Read: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ! പവന് ‘പൊന്നും വില’
ഈ പ്ലാനിന് കീഴിൽ അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയും ലഭ്യമാണ്. കൂടാതെ, ഈ പ്ലാനിലെ വരിക്കാർക്ക് ജിയോടിവി, ജിയോസിനിമ, ജിയോകൗഡ് എന്നിവ ആക്സിസ് ചെയ്യാൻ കഴിയും. അതേസമയം, ഈ പ്ലാനിന് കീഴിൽ ജിയോസിനിമയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ പതിപ്പ് ലഭിക്കുകയില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കണമെങ്കിൽ ജിയോപോർട്ടൽ വഴി 1,499 രൂപയ്ക്ക് റീചാർജ് ചെയ്യേണ്ടതാണ്.