എന്നും ചെറുപ്പമായി ഇരിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം. എന്നാല്‍ അത് ഒരിക്കലും സാധ്യമാവുന്ന ഒന്നല്ല. എന്നാല്‍ പ്രായം നമ്മുടെ മനസ്സിനേയും ശരീരത്തേയും കീഴടക്കാതിരിക്കുന്നതിന് നമ്മുടെ ജീവിത ശൈലിയില്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.നമുക്ക് പ്രായമായി എന്ന് ആദ്യം പറയുന്നത് നമ്മുടെ ചര്‍മ്മമാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങളും ചുളിവുകളും എല്ലാം പലപ്പോഴും പ്രായത്തിന്റെ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്.ജീവിതത്തില്‍ കൊണ്ട് വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നവയാണ്.
ആരോഗ്യസംരക്ഷണത്തിനും നിത്യ യൗവ്വനത്തിനും വേണ്ടി എന്തൊക്ക കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ജീവിതശൈലിയില്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്ക് അല്പം പ്രാധാന്യം നല്കിയാല് മതി. ഇത് വളരെയധികം മാറ്റം ചര്‍മ്മത്തിലും ശരീരത്തിലും വരുത്തുന്നു. ഉപ്പ് കൊണ്ട് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിനായി ഉപ്പ് പല വിധത്തില്‍ ചേര്‍ക്കാവുന്നതാണ്.
അല്പം ഉപ്പ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേര്‍ക്കുക. ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്ക്രബ്ബ് തയ്യാര്‍. ഇത് ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്. അതുകൊണ്ട് തന്നെ അകാല വാര്‍ദ്ധക്യമെന്ന വില്ലനെ ഇല്ലാതാക്കി ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു ഇത്. വെളിച്ചെണ്ണയും ഉപ്പും ഉപയോഗിച്ച് പല വിധത്തില്‍ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അകാല വാര്‍ദ്ധക്യമെന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.
ഒരു കപ്പ് ഉപ്പ് എടുത്ത് അതില്‍ അല്പം ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഇതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്. ബോഡി സ്ക്രബ്ബ് തയ്യാര്‍. ഇത് ശരീരത്തില്‍ തേക്കുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും അകാല വാര്‍ദ്ധക്യം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.
മുറിവ് ശരീരത്തില്‍ ഉണ്ടെങ്കില്‍ ഒരിക്കലും മുകളില്‍ പറഞ്ഞ രണ്ട് ബോഡി സ്ക്രബ്ബുകളും തേക്കരുത്. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മുറിവ് ഉണ്ടായി മാറിയ പാടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ സ്ക്രബ്ബുകള്‍. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും ഒറ്റ പാടു പോലുമില്ലാതാക്കുന്നതിനും സഹായിക്കുന്നു.ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പലപ്പോഴും ചര്‍മ്മം വരണ്ടതാകുന്നതിനും ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്.
അതുകൊണ്ട് തന്നെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ തേങ്ങാവെള്ളവും ദിവസവും കുടിച്ച് നോക്കൂ. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല.സൗന്ദര്യസംരക്ഷണത്തില്‍ ചര്‍മസംരക്ഷണം ഒരു ശീലമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അവസ്ഥകള്‍ വളരെയധികം ഭീകരമായി തന്നെ ചര്‍മ്മത്തെ ബാധിക്കുന്നു. ചര്‍മ്മം എപ്പോഴും ക്ലീന്‍ ചെയ്യുന്നതിനും മോയ്സ്ചുറൈസ് ആയി സൂക്ഷിക്കുന്നതിനും ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് കഴുകിക്കളയുന്നതിനും എല്ലാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
അല്ലെങ്കില്‍ അത് ചര്‍മ്മത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റി നിര്‍ത്തുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ചര്‍മ്മത്തിലാണ് ബാധിക്കുന്നത്. ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു സണ്‍സ്ക്രീന്‍. സൂര്യ പ്രകാശം ചര്‍മ്മത്തില്‍ കൂടുതല്‍ തട്ടുന്നത് പലപ്പോഴും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കിലും അത് ചര്‍മ്മത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെയാണ് ആദ്യം ബാധിക്കുക എന്ന കാര്യം മറക്കേണ്ടതില്ല. ചര്‍മ്മം വളരെയധികം മങ്ങിയതു പോലേയും പ്രായമായതു പോലേയും കാണപ്പെടുന്നു.
ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ വളരെ വലുതായിരിക്കും. രാത്രി കിടക്കും മുന്‍പ് അല്പം മോയ്സ്ചുറൈസര്‍ തേക്കുന്നത് ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സൗന്ദര്യത്തിന് പല വിധത്തിലുള്ള നേട്ടങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായകമാവുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് മോയ്സ്ചുറൈസിംഗ് മികച്ചതാണ്.അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കി യൗവ്വനത്തോടെ ഇരിക്കാന്‍ യോഗയും ധ്യാനവും എല്ലാം സഹായിക്കുന്നു.