‘ഇലോൺ മസ്കിന് ഗുജറാത്തിൽ ഒരു കണ്ണുണ്ട്; ഗുജറാത്തിൽ നിക്ഷേപത്തിനൊരുങ്ങി ടെസ്‌ല’


ന്യൂഡൽഹി: ഗുജറാത്തിൽ ടെസ്‌ല നിക്ഷേപം നടത്താൻ സാധ്യത. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌കിന്റെ കണ്ണ് സംസ്ഥാനത്തിലേക്കാണെന്ന് മന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു. കാബിനറ്റ് യോഗത്തിലാണ് മന്ത്രി ഋഷികേശ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച നടന്ന ക്യാബിനറ്റ് ബ്രീഫിംഗിനെ അഭിസംബോധന ചെയ്യവെ, ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേലിനോട് ഇവി നിർമ്മാതാവ് സംസ്ഥാനത്ത് നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ‘ഞങ്ങൾ വളരെ പ്രതീക്ഷയിലാണ്, ഗുജറാത്ത് സർക്കാർ വളരെ പ്രതീക്ഷയിലാണ്. ടെസ്‌ലയുടെ സ്ഥാപകനായ എലോൺ മസ്‌കിന്റെ ദൃഷ്‌ടി സംസ്ഥാനത്തിലേക്കാണ്. അവർ ഗുജറാത്തിലേക്ക് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം’, അദ്ദേഹം മറുപടി നൽകി.

മറ്റ് കാർ നിർമ്മാതാക്കൾക്ക് ഗുജറാത്തിൽ അവരുടെ പദ്ധതികളുണ്ടെന്നും സംസ്ഥാനത്തെ സർക്കാരും ജനങ്ങളും ബിസിനസ് സൗഹൃദപരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ടാറ്റയും ഫോർഡും സുസുക്കിയും ഗുജറാത്തിൽ (പ്രോജക്ടുകളുണ്ട്) ആ നിരയിൽ, ടെസ്‌ല ഇവിടെ വരുന്നത് ഗുജറാത്തിന്റെ വികസനത്തിന് നല്ലതാണ്. ടെസ്‌ല ഇവിടെ വന്നാൽ ഞങ്ങൾ അവരെ സ്വാഗതം ചെയ്യും. സർക്കാർ വളരെയധികം സഹായിക്കുന്നുവെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

2024 മുതൽ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകൾ കയറ്റി അയയ്ക്കാനും രണ്ട് വർഷത്തിനുള്ളിൽ ഒരു ഫാക്ടറി സ്ഥാപിക്കാനും കമ്പനിയെ അനുവദിക്കുന്ന ടെസ്‌ലയുമായുള്ള കരാർ ഇന്ത്യ അവസാനിപ്പിക്കുകയാണെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസി ബ്ലൂംബെർഗ് ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ വൈദ്യുത വാഹനങ്ങൾക്കും കയറ്റുമതിക്കുമായി ആവാസവ്യവസ്ഥ സ്ഥാപിച്ചതിനാലാണ് ഈ തീരുമാനമെന്നായിരുന്നു റിപ്പോർട്ട്. ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് ഡിസംബർ 13ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.