രാജ്യത്തെ കൊവിഡ് കേസുകളിൽ 90 ശതമാനവും കേരളത്തില്‍; പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം?


തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍. അതിനാല്‍ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് മുന്നിൽ കണ്ട്, ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ രോഗമുക്തി നേടി. ഇതോടെ നേടിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,799 ആയി കുറഞ്ഞു. ഈ മാസം 20 മരണം സ്ഥിരീകരിച്ചു. ആറു പേര്‍ക്ക് അതിവ്യാപന ശേഷിയുള്ള ജെ എന്‍ 1 സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. പുതിയ കൊവിഡ് സബ് വേരിയന്റ് ആയ ജെഎൻ.1 ഇന്ത്യയിൽ 110 പേർക്കാണ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ജെഎൻ.1 കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലാണ്. മഹാരാഷ്ട്ര സർക്കാർ പുതിയ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്. കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളുകൾ, ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റലുകളിൽ ജീവനക്കാരെ നിയമിക്കൽ എന്നിവ ടാസ്‌ക് ഫോഴ്‌സിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു.