സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് വിലയിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,840 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ്, 5,855 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 13 ദിവസത്തിനുശേഷമാണ് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. ഡിസംബർ 17 മുതൽ തുടർച്ചയായി ഉയർന്ന സ്വർണവില, ഇന്നലെ സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് 47,120 രൂപയിലാണ് വ്യാപാരം നടന്നത്. ഡിസംബർ നാലിന് രേഖപ്പെടുത്തിയ ഒരു പവന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമായിരുന്നു കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്ക്. അന്താരാഷ്ട്ര സ്വർണവില ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 10.4 ഡോളർ ഇടിഞ്ഞ്, 2,069.49 ഡോളറാണ് ഇന്നത്തെ വില നിലവാരം. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 81 രൂപയും, ഗ്രാമിന് 648 രൂപയുമാണ് നിരക്ക്.