‘ഇരുട്ട് അറയിൽ മുരുട്ട് കുത്ത്’ എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധേയയായ താരമാണ് യാഷിക ആനന്ദ്. ബിഗ് ബോസ് തമിഴ് സീസൺ 2 ലും യാഷിക മത്സരാർത്ഥിയായി എത്തിയിരുന്നു. ഇപ്പോഴിതാ പ്രമുഖ തമിഴ് സംവിധായകനിൽ നിന്നും നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഓഡിഷന് പോയപ്പോഴുണ്ടായ അനുഭവമാണ് നടി തുറന്നു പറയുന്നത്. തന്റെ അമ്മയോട് സംവിധായകൻ തന്നെ കുറിച്ച് മോശം സംസാരിക്കുകയായിരുന്നു എന്നാണ് യാഷിക പറയുന്നത്.
ഒരിക്കൽ മാത്രമേ ആ അനുഭവം ഉണ്ടായിട്ടുള്ളൂ എന്നും, പിന്നീട് അയാളിൽ നിന്നും അത്തരം അനുഭവം ഒന്നും ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു. അതിനാലാണ് സംവിധായകന്റെ പേര് വെളിപ്പെടുത്താത്തത് എന്നാണ് നടി പറയുന്നത്.
‘ആ പ്രമുഖ സംവിധായകന്‍ എന്നെ ഓഡിഷന് വേണ്ടി വിളിക്കുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷം എന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് എന്നോട് വെളിയില്‍ നില്‍ക്കാന്‍ പറഞ്ഞ ശേഷം അയാള്‍ അമ്മയോട് സംസാരിച്ചു. അവസരം തരാം പക്ഷെ ഞാന്‍ കിടക്ക പങ്കിടേണ്ടി വരുമെന്നായിരുന്നു സംവിധായകന്‍ അമ്മയോട് പറഞ്ഞത്. എന്നാല്‍, അഭിമാനം പണയം വെച്ച് അവസരം നേടേണ്ടെന്ന നിലപാട് അദ്ദേഹത്തെ അറിയിക്കുകയാണ് ഞങ്ങൾ ചെയ്തത്. ആ സംഭവത്തോടെ നേരിടേണ്ടി വന്ന മനോവിഷമത്തില്‍ നിന്നും മോചിതയായതിനാലും പിന്നീട് അയാളുടെ ശല്യം ഉണ്ടാവാത്തതും കൊണ്ടാണ് ഞാൻ അയാളുടെ പേര് വെളിപ്പെടുത്താത്തത്’, യാഷിക പറഞ്ഞു.