27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

മകരവിളക്ക് മഹോത്സവം: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

Date:


പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ തുറക്കും. മേൽശാന്തി ആഴിയിൽ അഗ്നി പകർന്ന് കഴിഞ്ഞാൽ ഭക്തർക്ക് ദർശനം നടത്താവുന്നതാണ്. ജനുവരി 15-നാണ് മകരവിളക്ക്.

ജനുവരി 13-ന് വൈകിട്ട് ശുദ്ധിക്രിയകളും, 14-ന് രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും. 15-ന് പുലർച്ചെ 2:46-ന് മകരസംക്രമ പൂജ ഉണ്ടായിരിക്കുന്നതാണ്. പതിവുപൂജകൾക്കു ശേഷം അടയ്ക്കുന്ന നട വൈകിട്ട് 5:00 മണിക്ക് വീണ്ടും തുറക്കും. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കുന്നതാണ്.

15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. ഭക്തർക്ക് 19 വരെ നെയ്യഭിഷേകത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അന്നേദിവസം ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും ഉണ്ടായിരിക്കും. 20 വരെയാണ് ദർശനം നടത്താൻ കഴിയുക. 21-ന് തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കുകയും, തുടർന്ന് രാവിലെ രാജപ്രതിനിധി ശബരീശ ദർശനം നടത്തിയ ശേഷം നട അടയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related