പുതുവർഷത്തെ വരവേറ്റ് ലോകം: കിരിബാതി ദ്വീപിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു


പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാതിലും ന്യൂസിലൻഡിലെ ഓക്സിലൻഡിലുമാണ് പുതുവർഷം പിറന്നിരിക്കുന്നത്. കിരിബാതിലാണ് ആദ്യം പുതുവർഷം എത്തിയത്. അടുത്തതായി ന്യൂസിലൻഡിന്റെ സമീപ രാജ്യമായ ഓസ്ട്രേലിയയിൽ പുതുവർഷം എത്തുന്നതാണ്. തുടർന്ന്, ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിനെ വരവേൽക്കാൻ തയ്യാറെടുക്കും.

പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ദ്വീപുകളാണ് ഇവ രണ്ടും. ഇന്ത്യൻ സമയം ജനുവരി ഒന്നിന് പകൽ 4:30-നാണ് ഈ ദ്വീപുകളിൽ പുതുവർഷം പിറവിയെടുക്കുക. ഇന്ത്യയിൽ വലിയ രീതിയിലുള്ള പുതുവത്സര ആഘോഷങ്ങളാണ് നടക്കാറുള്ളത്. കോവിഡ് ഉയരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.