സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് കുറയ്ക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഡ്ജറ്റുകളിലും ഉള്‍പ്പെടെ സാമ്പത്തിക സ്ഥിതി മറച്ചുവച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനങ്ങള്‍ വീഴുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കയിലെ സാമ്പത്തികാടിയന്തരാവസ്ഥ ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്

മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്നും കടമെടുപ്പ് കുറയ്ക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.