‘ഞാൻ അമ്മയാകാൻ പോകുന്നു, സച്ചിന്റെ കുഞ്ഞ്’: കാമുകന് വേണ്ടി പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദർ


നോയിഡ: തന്റെ കാമുകൻ സച്ചിനൊപ്പം കഴിയാൻ തന്റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിലേക്ക് കടന്ന സീമ ഹൈദർ എന്ന പാകിസ്ഥാൻകാരിയെ ഓർക്കുന്നുണ്ടോ? ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ദമ്പതികൾ ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. താൻ ഉടൻ അമ്മയാകാൻ പോകുകയാണെന്നും 2024 തങ്ങൾക്ക് സന്തോഷവാർത്ത നൽകുമെന്നും സീമ ഹൈദർ പറഞ്ഞു.

2019-ൽ PUBG എന്ന ഓൺലൈൻ ഷൂട്ടിംഗ് ഗെയിമിലാണ് സീമ ഹൈദർ സച്ചിൻ മീണയെ ആദ്യമായി കാണുന്നത്. ഒടുവിൽ അവർ പ്രണയത്തിലായി. 2023 മാർച്ചിൽ സീമയും സച്ചിനും നേപ്പാളിൽ വച്ച് കണ്ടുമുട്ടി. നേപ്പാളിൽ താമസിക്കുന്ന സമയത്ത്, ദമ്പതികൾ ഒരു ഹോട്ടൽ റിസപ്ഷനിസ്റ്റിന്റെ കുട്ടികളുമായി ഇൻസ്റ്റാഗ്രാം റീലുകളുടെ ഒരു പരമ്പര ഉണ്ടാക്കി. ഇരുവരും അവിടെ വെച്ച് വിവാഹിതരായി. സീമ ഹൈദറിന് അവളുടെ മുൻ വിവാഹത്തിൽ നാല് കുട്ടികളുണ്ട്. മൂത്തയാൾക്ക് എട്ട് വയസാണുള്ളത്.

നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമയെയും സച്ചിനെയും ഉത്തർപ്രദേശ് പോലീസ് 2023 ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു. സീമ ഹൈദർ പാകിസ്ഥാൻ ചാരനായിരിക്കുമെന്ന് സംശയം തോന്നിയതിനാൽ ഇവരെയും പൊലീസ് ചോദ്യം ചെയ്തു. എന്നാൽ, പിന്നീട് യാത്രാ നിയന്ത്രണങ്ങളോടെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു.