നാരങ്ങ വെള്ളത്തിൽ ഉപ്പിട്ട് കുടിക്കുന്നവരാണോ? | salt, lemon, Latest News, Kerala, News, Life Style, Health & Fitness
ചൂട് കാലാവസ്ഥയിൽ ക്ഷീണവും പരവേശവും ഉണ്ടാകാറുണ്ട്. അത്തരം അവസ്ഥയിൽ നിന്നും രക്ഷ നേടാനും ദിവസം മുഴുവന്‍ എനര്‍ജറ്റിക്കായി ഇരിക്കാനും സഹായിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം.
നാരങ്ങ വെള്ളം പഞ്ചസാര ചേർത്ത് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാൽ ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. ഇനി ഉപ്പ് ഇഷ്ടമില്ലാത്തവര്‍ക്ക് ചെറുചൂടുവെള്ളത്തില്‍ നാരങ്ങ മുഴുവന്‍ പിഴിഞ്ഞ് അതിലേക്ക് 1-2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ മതി. ഇത് നിങ്ങളുടെ ക്ഷീണവും പരവേശവും അകറ്റുകയും ആരോഗ്യമുള്ള ശരീരം നല്‍കുകയും ചെയ്യുന്നു.
read also: പുതുവത്സര ദിനത്തില്‍ ഇരുട്ടിന്റെ മറവിലെത്തി പോലീസുകാരുടെ അഴിഞ്ഞാട്ടം
ആന്റി ഓക്‌സിഡന്റിന്റെ കലവറയായ കരിക്കും തേങ്ങാവെള്ളവും കുടിക്കുന്നതും നല്ലതാണ്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കരിക്ക് സഹായിക്കുന്നു.