തന്‍റെ വിരലില്‍ കടിച്ചു കടന്നു കളയാന്‍ ശ്രമിച്ച ശല്യക്കാരനായ എലിയെ പിടികൂടി തിരികെ കടിച്ച് യുവതി. ചൈനയിലാണ് വിചിത്രമായ സംഭവം നടന്നത്. പതിനെട്ടുകാരിയായ പെൺകുട്ടിയാണ് ഈ അസാധാരണമായ പ്രതികാരം ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ കയറിയ എലിയെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. എലിയുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിക്കവെ എലി പെട്ടെന്ന് പെണ്‍കുട്ടിയുടെ കൈവിരലില്‍ കടിക്കുകയായിരുന്നു. ദേഷ്യം വന്ന പെൺകുട്ടി എലിയെ ഓടിച്ചിട്ട് പിടിച്ച് തിരിച്ച് കടിക്കുകയായിരുന്നു. പിന്നാലെ എലി ചത്തുവീഴുകയായിരുന്നു.