വേഗതയിലും കേമൻ, രാജാവ് വരുന്നു…! – Samsung Galaxy S24 ലോഞ്ച് തീയതി പുറത്ത്, ഡീലുകളും ഓഫറുകളും എന്തൊക്കെ?
പല മികവുറ്റ ഫോണുകളും വിപണിയിൽ എത്തിയ മറ്റൊരു വർഷത്തിന് കൂടി പരിസമാപ്‌തി കുറിച്ചുകൊണ്ട് ടെക് വിപണിയും പുതുവർഷത്തിന്റെ ചൂടിലേക്ക് കടക്കുകയാണ്. എന്തായാലും ഇനി പുതുപ്രതീക്ഷകളാണ് സ്‍മാർട്ട് ഫോൺ വിപണിയെയും മുന്നോട്ട് നയിക്കുന്നത്. വരാനിരിക്കുന്ന മോഡലുകൾ പലതും അത്തരത്തിൽ ഉള്ളവയുമാണ്. ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകളാണ് സാംസങ്ങിന്റെ ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. ഈ ഫോണുകൾ ജനുവരി മാസം തന്നെ പുറത്തിറങ്ങും എന്ന് സൂചിപ്പിച്ച് പല തരത്തിലുള്ള ചോർച്ചാ റിപ്പോർട്ടുകൾ നേരത്തെ മുതൽ തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സാംസങ്ങിന്റെ ഔദ്യോഗിക പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ല. ഇപ്പോൾ സാംസങ് തന്നെ തീയതി പുറത്തുവിട്ടിരിക്കുകയാണ്.
ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ തലതൊട്ടപ്പനായാണ് സാംസങ് എസ്24 എത്തുക. ഇതിന്റെ ഫീച്ചറുകൾ കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇസോസെല്‍ 200 എംപി സെന്‍സറുമായാണ് ഇവ എത്തുകയെന്നാണ് സൂചന. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ്‌സെറ്റും ഇതിനുണ്ടാവും. ഇത്രയും മികച്ച ഹാര്‍ഡ് വെയറുമായിട്ടുള്ള ഒരു സ്‌മാര്‍ട്ട്‌ഫോണ്‍ പോലും നിലവില്‍ വിപണിയില്‍ ഇല്ല. അതിനാൽ തന്നെ വലിയൊരു വിഭാഗം പ്രേക്ഷകരും ഇ ഫോണിന്റെ വരവ് കാത്തിരിക്കുന്നു.
ജനുവരി 17ന് തങ്ങളുടെ അൺപാക്കിങ് ഇവന്റ് നടക്കും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. ഈ ഇവന്റിൽ തന്നെ സാംസങ്ങിന്റെ ഏറ്റവും പ്രതീക്ഷയോടെ എത്തുന്ന ഗാലക്സി എസ് 24 സീരീസുകൾ അവതരിപ്പിക്കുന്നതായിരിക്കും. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരിക്കുക. കാലിഫോർണിയയിലെ സാൻ ജോസിൽ ആയിരിക്കും സാംസങ്ങിന്റെ അൺപാക്കിങ് ഇവന്റ് നടക്കുക. ഇവന്റിന്റെ ഔദ്യോഗിക ദൃശ്യങ്ങൾ തത്സമയമായി സാംസങ് പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. ലോകമെമ്പാടുമുള്ള ടെക് പ്രേമികൾക്ക് ഇത് ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സാംസങ് എസ് 23 സീരീസുകൾ അവതരിപ്പിച്ചത്.