9
October, 2026

A News 365Times Venture

9
Friday
October, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴേക്ക്, അറിയാം ഇന്നത്തെ നിരക്കുകൾ

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,480 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ്, 5,810 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്.

അന്താരാഷ്ട്ര സ്വർണവില ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 15.17 ഡോളർ താഴ്ന്ന് 2044.44 ഡോളർ എന്നതാണ് വില നിലവാരം. നിലവിൽ, ലാഭമെടുപ്പ് നടക്കുന്നതാണ് ആഗോളതലത്തിൽ സ്വർണവില കുറയാനുള്ള കാരണം. അതേസമയം, വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ വർഷം അവസാനത്തോടെ സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്കയടക്കം റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില നിലവാരം. 8 ഗ്രാമിന് 640 രൂപ, 10 ഗ്രാമിന് 800 രൂപ, 100 ഗ്രാമിന് 8000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 300 രൂപ വരെ കുറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സി.ജെ.പി പ്രതിഷേധത്തിനായി പോയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു

  ഭോപ്പാല്‍: ഒക്ടോബര്‍ പത്തിന് നടക്കാനിരിക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പുറപ്പെട്ട പൂനെയില്‍...

അംബാനിയാണോ ഇന്ത്യയുടെ മുതലാളി? സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് നിഷേധിക്കുന്നതില്‍ എലോണ്‍ മസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിനുള്ള ലൈസന്‍സ്...

ഇസ്രഈലുമായി ബന്ധം പുനസ്ഥാപിക്കുന്നു: കൊളംബിയയില്‍ പ്രതിഷേധറാലി

ബൊഗോട്ട: ഇസ്രഈലുമായി കൈകോര്‍ക്കാനുള്ള കൊളംബിയയിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത്...