21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്നും മഴ ദിനം: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Date:


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. നാളെ വരെ മഴ തുടരുമെങ്കിലും, ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി രൂപപ്പെടുകയും, പിന്നീട് അത് ദുർബലമാകുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ശക്തമായ മഴയ്ക്കുള്ള സാധ്യത ഇനിയില്ലെന്നാണ് സൂചന. നിലവിൽ, രണ്ട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക്-കിഴക്കൻ അറബിക്കടലിലാണ് കഴിഞ്ഞ ദിവസം ന്യൂനമർദ്ദം രൂപം കൊണ്ടത്. പിന്നീട് ചക്രവാതച്ചുഴിയായി മാറിയതിനോടൊപ്പം, തെക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെടുകയുമായിരുന്നു. അടുത്ത 4-5 ദിവസങ്ങളിൽ മിതമായ/ ഇടത്തരം മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related