8
October, 2026

A News 365Times Venture

8
Thursday
October, 2026

A News 365Times Venture

പ്രതിഷേധത്തെ നേരിടാന്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ ദല്‍ഹിയിലെത്തുമെന്ന പ്രചരണം തള്ളി ബജ്റംഗ്ദള്‍

Date:

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ പത്തിന് സി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്ന പ്രതിഷേധത്തെ നേരിടാന്‍ പ്രവര്‍ത്തകര്‍ എത്തുമെന്ന പ്രചരണം തള്ളിബജ്റംഗ്ദള്‍. സംഘടനയ്ക്ക് അത്തരത്തിലൊരു പദ്ധതിയില്ലെന്ന് ബജ്റംഗ്ദള്‍ എക്‌സിലൂടെ വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്ന ഏത് തരത്തിലുള്ള അരാജകത്വ പ്രകടനങ്ങളെയും ബജ്റംഗ്ദള്‍ എതിര്‍ത്തിട്ടുണ്ടെന്നും ദല്‍ഹിയില്‍ നടക്കുന്ന പ്രകടനങ്ങളെയും എതിര്‍ക്കുന്നുവെന്നും സംഘടന പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തുന്നതിനെക്കുറിച്ച് ചില ആളുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന ക്ഷുദ്രപ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സംഘടനയുടെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള ഒരു പദ്ധതിയില്ലെന്നും കുറിപ്പില്‍ പറയുന്നു.

എന്തായാലും ജനപിന്തുണയുടെ അഭാവത്തില്‍ ഈ പ്രക്ഷോഭവും മുന്‍കാലങ്ങളിലേതെന്ന പോലെ സ്വാഭാവികമരണം പുല്‍കിക്കോളും എന്നും ബജ്റംഗ്ദള്‍ കുറിപ്പില്‍ പറഞ്ഞു.

ഒക്ടോബര്‍ പത്തിന് പ്രതിഷേധക്കാരെ നേരിടാന്‍ ബജ്റംഗ്ദള്‍, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകപ്രചാരണമുണ്ടായിരുന്നു.

ദല്‍ഹി ആസ്ഥാനമായുള്ള വൈ.എസ്.എസ് എന്ന വലതുപക്ഷസംഘടന അരാജകത്വത്തിനെതിരെ രംഗത്തിറങ്ങുമെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.

പ്രതിഷേധത്തിന്റെ പേരില്‍ നടത്തുന്ന തടസപ്പെടുത്തലുകളും ക്രമസമാധനലംഘനങ്ങളും അനുവദിക്കാനാകില്ല എന്നും നിയമപാലകരെ വെല്ലുവിളിക്കുകയും പൊതുസമാധാനം തടസപ്പെടുത്തുകയും ചെയ്യുന്നവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വൈ.എസ്.എസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഒക്ടോബര്‍ പത്തിന് സി.ജെ.പിയ്ക്ക് തക്ക മറുപടി നല്‍കുമെന്നാണ് സംഘടന പറഞ്ഞിരിക്കുന്നത്.

Content Highlight: Bajrang Dal debunks Jantar Mantar protest rumours, firmly denies any plan against anti-CEC agitation.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related