155 രൂപ ചെലവഴിക്കാൻ തയ്യാറാണോ? ഗംഭീര ആനുകൂല്യങ്ങളുമായി എയർടെൽ


ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകുന്ന ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. കുറഞ്ഞ നിരക്കിൽ അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ ഇതിനോടകം എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, വോയിസ് കോളിന് പ്രാധാന്യം നൽകുന്നവർക്കും എയർടെൽ പ്രത്യേക പ്ലാൻ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ കമ്പനി അടുത്തിടെ പുറത്തിറക്കിയ പ്ലാനാണ് 155 രൂപയുടേത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

155 രൂപയ്ക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വരുമാനക്കാർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാൻ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. ഡാറ്റ, എസ്എംഎസ് ഓഫർ എന്നിവയും പ്രധാന പ്രത്യേകതകളാണ്. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ലഭിക്കുക. എസ്ടിഡി, റോമിംഗ് കോളുകൾ എന്നിവയും സൗജന്യമാണ്. വാലിഡിറ്റി കാലയളവിൽ 300 എസ്എംഎസും ലഭിക്കും. എന്നാൽ, ആകെ 1 ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോളിംഗിന് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്.