ക്വാലാലംപൂര്‍: സോഫയില്‍ മൂത്രമൊഴിച്ച മൂന്നര വയസ്സുള്ള മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റിൽ. മലേഷ്യയിലെ പെറ്റ്ലാങ് ജയയിലെ ലെംബാ സുബാങ്ങിലാണ് സംഭവം.
read also: മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ച് നിർമാതാക്കൾ
വീട്ടിലെ ലിവിങ് റൂമിലുള്ള സോഫയില്‍ മകൻ മൂത്രമൊഴിച്ചതില്‍ അരിശം പൂണ്ടാണ് പിതാവ് ക്രൂരമായി മര്‍ദിച്ചത്. മകനെ തല്ലിയത് ചോദ്യം ചെയ്ത ഭാര്യയെയും ഇയാള്‍ പൊതിരെ തല്ലി. പിറ്റേന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.