ന്യൂഡൽഹി: ഉപഭോക്താക്കളുടെ ഇഷ്ട മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യത്യസ്തവും നൂതനവുമായ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഓരോ അപ്ഡേഷനിലും ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പ് ചാനലുകൾക്ക് വെരിഫിക്കേഷൻ ബാഡ്ജാണ് നൽകിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ ഉപഭോക്താക്കൾക്ക് വെരിഫിക്കേഷൻ ബാഡ്ജ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിനും, ഇൻസ്റ്റഗ്രാമിനും സമാനമായ രീതിയിൽ നീല ടിക്ക് ആണ് വെരിഫിക്കേഷനായി നൽകിയിരിക്കുന്നത്.
ബീറ്റാ ടെസ്റ്റിംഗ് പൂർത്തിയാക്കി കഴിഞ്ഞാൽ മുഴുവൻ ഉപഭോക്താക്കളിലേക്കും വെരിഫിക്കേഷൻ ബാഡ്ജ് എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം. ഈ ഫീച്ചർ പ്രധാനമായും ബിസിനസ് വാട്സ്ആപ്പ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സ്ക്രീൻഷോട്ടുകൾ ലഭ്യമാണ്. പുതിയ ചാനൽ ക്രിയേറ്റ് ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്കും വെരിഫിക്കേഷൻ ബാഡ്ജ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം.