മകൻ ജനിച്ച് രണ്ടാം മാസം തൂങ്ങി മരിക്കാൻ ശ്രമിച്ചു, പത്തുദിവസം ഐസിയുവിൽ: ഭർത്താവിൽ നേരിട്ട ക്രൂരതയെക്കുറിച്ച് നടി
തമിഴ് സിനിമാ, സീരിയല്‍രംഗത്ത് സജീവമാണ് നടി കൃതിക. വിവാഹമോചനത്തെക്കുറിച്ചും മുൻ ഭര്‍ത്താവില്‍ നിന്നുണ്ടായ ഉപദ്രങ്ങളെക്കുറിച്ചും കൃതിക തുറന്നു പറഞ്ഞത് ശ്രദ്ധനേടുന്നു.
താരം ഒരു അഭിമുഖത്തിൽ പങ്കുവച്ചത് ഇങ്ങനെ,
‘സിനിമയിലേക്ക് പോയാല്‍ ട്രാക്ക് മാറും എന്ന് പറഞ്ഞ് അമ്മ ഇരുപത്തിയഞ്ചാം വയസ്സിൽ വിവാഹം നടത്തി. അഭിനയിക്കുന്നതിലൊന്നും അദ്ദേഹത്തിന് കുഴപ്പമില്ലായിരുന്നു. ഗര്‍ഭിണിയായ സമയത്ത് മുന്താണി മുടിച്ച് എന്ന സീരിയല്‍ ചെയ്തു. 9 മാസം വരെയും ഞാൻ അഭിനയിച്ചു. ഡെലിവറിക്ക് ശേഷം മൂന്ന് മാസമെങ്കിലും എനിക്ക് ഇടവേള വേണ്ടി വന്നു. എന്നാൽ, കുടുംബത്തിലെ ചില വിഷയങ്ങള്‍ പ്രശ്നങ്ങളായി.’
READ ALSO: ലൈംഗിക താല്പര്യകുറവ് നേരിടുന്നുണ്ടോ? കാരണം ഇവയൊക്കെയാകാം
‘ഭര്‍ത്താവുമായി ഒരുപാട് പ്രശ്നങ്ങള്‍ വന്നു. അടിയായാലും അമ്മയില്‍ നിന്ന് മറച്ച് വെക്കും. ഭര്‍ത്താവ് ശാരീരികമായി തന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഞാനും വെറുതെയിരിക്കില്ല. അദ്ദേഹം എന്നെ ഒരടി അടിച്ചാല്‍ ഞാനും തിരിച്ചടിക്കും. പക്ഷെ അത് കൊതുക് കടി പോലെയായിരിക്കും അദ്ദേഹത്തിന്. നല്ല ഉയരമുള്ള സുമുഖനായിരുന്നു മുൻ ഭർത്താവ്. സഹികെട്ടപ്പോള്‍ വേര്‍പിരിയാൻ തീരുമാനിച്ചു.
സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊന്നും വിവാഹം ജീവിതം ശരിയാവില്ലെന്ന് കമന്റുകള്‍ വന്നിരുന്നു. സീരിയല്‍ താരങ്ങള്‍ക്ക് മാത്രമാണോ വിവാഹമോചനം നടക്കുന്നത്. മകൻ ജനിച്ച് രണ്ടാമത്തെ മാസം ഞാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു. പത്ത് ദിവസം ഐസിയുവിലായിരുന്നു. അന്ന് പത്രത്തിലൊക്കെ വന്നിട്ടുണ്ട്. എന്റെ യഥാര്‍ത്ഥ പേര് ഉമ മഹേശ്വരി എന്നാണ്. ആ പേരിലാണ് പത്ര വാര്‍ത്ത വന്നത്. ഒരുപാട് പേര്‍ക്ക് മനസിലായില്ലെന്നും’ കൃതിക പറയുന്നു.