കൊച്ചി: സിനിമാ റിവ്യൂ വീഡിയോക്ക് പിന്നാലെ സംവിധായകനിൽ നിന്ന് തെറിവിളിയും വധഭീഷണിയുമെന്ന പരാതിയുമായി യൂട്യൂബറും പോഡ്കാസ്റ്ററുമായ ഉണ്ണി വ്ലോഗ്സിലെ ഉണ്ണി രംഗത്ത്. രാസ്ത എന്ന ചിത്രത്തിന്റെ സംവിധായകൻ അനീഷ് അൻവറിനെതിരെയാണ് ഉണ്ണി പരാതി നൽകിയത്.
READ ALSO: പുതുവസ്ത്രം ധരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സമയമുണ്ട്, മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയ്ക്ക് സമയമില്ല: ഖാർഗെ
ജനുവരി അഞ്ചിന് റിലീസ് ചെയ്ത രാസ്ത എന്ന സിനിമയുടെ വീഡീയോ റിവ്യൂ തന്റെ യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്തതിന് പിന്നാലെ സംവിധായകൻ ഫോണിൽ വിളിച്ച് അസഭ്യപ്രയോഗം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് ഉണ്ണി വ്ലോഗ്സിന്റെ പരാതി. കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ണി അനീഷ് അൻവറിനെതിരെ പരാതി നൽകി. ഉണ്ണിയുടെ വീഡിയോയിലുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തിൽ വീഡിയോ പ്രതികരണം ഉടൻ പോസ്റ്റ് ചെയ്യുമെന്നും അനീഷ് അൻവർ ഒരു മാധ്യമത്തോട് പ്രതികരിച്ചു.