ലൈംഗിക താല്‍പര്യകുറവ് നേരിടുന്നുണ്ടോ? കാരണം ഇവയൊക്കെയാകാം


ബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾക്ക് സെക്‌സ് ആവശ്യമാണ്. എന്നാൽ സെക്സ് ആസ്വദിക്കണമെങ്കില്‍ ഇരുവരുടെയും മാനസികവസ്ഥയും താല്‍പര്യവും മുഖ്യമാണ്. എന്നാല്‍ ചിലവ്യക്തികളില്‍ ലൈംഗികതയോട് വിമുഖത കാണാം. അതിനുള്ള ചില കാരണങ്ങൾ അറിയാം.

ഉത്കണ്ഠ, സാംസ്‌കാരികമോ മതപരമോ ആയ സ്വാധീനം, വിഷാദം, നാണക്കേ‌ട്, കുറ്റബോധം , ഹോര്‍മോണ്‍ മാറ്റങ്ങള്‍, സമ്മര്‍ദം, മരുന്ന് തുടങ്ങിയവയെല്ലാം ഒരാളിൽ സെക്സ് താല്‍പര്യകുറവിന് കാരണമാകാം.  സിഗരറ്റ് വലിക്കുകയോ അമിതമായ അളവില്‍ മദ്യപിക്കുകയോ ചെയ്യുന്ന വ്യക്തിയാണെങ്കില്‍   ലൈംഗിക താല്‍പര്യത്തെ അത് ബാധിക്കും.

read also: കെവൈസി പുതുക്കാനെന്ന പേരിൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു: മലപ്പുറം സ്വദേശിയ്ക്ക് നഷ്ടപ്പെട്ടത് 2,71,000 രൂപ

പങ്കാളിയുമായി വൈകാരിക അടുപ്പം നിലനിര്‍ത്തുക എന്നത് മുഖ്യമാണ്. അതുപോലെ, വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍, അത് നിങ്ങളുടെ മൊത്തത്തിലുള്ള ജീവിതത്തെ ബാധിക്കും.