രാമക്ഷേത്രത്തിന് സംഭാവനയുമായി മഹാരാഷ്ട്ര സർക്കാർ: ചെക്ക് ട്രസ്റ്റിന് കൈമാറി


അയോദ്ധ്യ: രാമക്ഷേത്രത്തിന് സംഭാവനയുമായി മഹാരാഷ്ട്ര സർക്കാർ. 11 കോടി രൂപയാണ് മഹാരാഷ്ട്ര സർക്കാർ രാമക്ഷേത്രത്തിന് സംഭാവന നൽകിയിരിക്കുന്നത്. 11 കോടി രൂപയുടെ ചെക്ക് മഹാരാഷ്ട്ര സർക്കാർ രാമക്ഷേത്ര ട്രസ്റ്റിന് കൈമാറി. മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്താണ് ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ എത്തിയതെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ ഉൾപ്പെടെയുള്ളവരാണ് ഇന്ന് സാമന്തിനൊപ്പം അയോദ്ധ്യയിലെത്തിയത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ചെക്ക് ഏറ്റുവാങ്ങിയത്. 11 കോടി രൂപ എത്തിച്ചതിൽ സന്തോഷമുണ്ടെന്ന് ചമ്പത് റായ് അറിയിച്ചു.

അതേസമയം, അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങള്‍ക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷഭ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.