വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍ ആന്റിബയോട്ടിക്കുകളുടെ ഗുണം



ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങള്‍ക്കും ഉത്തമമാണ്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആന്റി ബയോട്ടിക് ഗുണമാണ് നല്‍കുക.

Read Also: സംസ്ഥാനത്ത് വെളുത്തുള്ളിക്ക് പൊന്നുംവില, തൊട്ടാല്‍ പൊള്ളും

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പ്രത്യേകിച്ച് ജലദോഷം, പനി എന്നിവയ്‌ക്കെതിരെ പോരാടാന്‍ സഹായിക്കുകയും ചെയ്യുന്നു. പച്ച വെളുത്തുള്ളി കഴിക്കുന്നത് ചുമ, പനി, ജലദോഷം, അനുബന്ധ രോഗങ്ങള്‍ എന്നിവയില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കും. മികച്ച ഫലം ലഭിക്കുന്നതിന് രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് രാവിലെ കഴിക്കുക.

അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് സ്‌ട്രോക്ക്, ഹൃദയാഘാതം, വിട്ടുമാറാത്ത ഹൃദയസ്തംഭനം എന്നിവയുടെ പ്രധാന കാരണം. ഇത് വൃക്കകളെയും ബാധിക്കുകയും പരിശോധിച്ചില്ലെങ്കില്‍ വൃക്ക തകരാറിലാകുകയും ചെയ്യും. അതിനാല്‍ ഹൈപ്പര്‍ടെന്‍ഷന്‍
ഉള്ളവരാണെങ്കില്‍ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

രണ്ട് തരം കൊളസ്‌ട്രോളാണുള്ളത്. ചീത്ത കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ എല്‍ഡിഎല്‍, നല്ല കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ എച്ച്ഡിഎല്‍. LDL ലെവല്‍ വളരെ കൂടുതലും HDL ലെവല്‍ വളരെ കുറവും ആണെങ്കില്‍, അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വെളുത്തുള്ളി എച്ച്ഡിഎല്‍ ലെവലില്‍ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും, പഠനങ്ങള്‍ കാണിക്കുന്നത് ഇത് എല്‍ഡിഎല്‍ അളവ് കുറയ്ക്കുന്നു എന്നാണ്. അതിനാല്‍ ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.