ബിരിയാണിയുടെ സ്വാദിന് പിന്നിൽ നിസ്കാരം, ശ്രീരാമന്റെ മാംസാഹാരം, ലവ് ജിഹാദ്: വിവാദങ്ങളിൽ നയൻതാര!!



തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ പുതിയ ചിത്രം അന്നപൂർണ്ണി നെറ്റ്ഫ്ളിക്സില്‍ മികച്ച പ്രതികരണം നേടുകയാണ്. എന്നാൽ സിനിമയെ ചുറ്റിപറ്റി പുതിയ വിവാദങ്ങള്‍ തലപൊക്കുകയാണ്. ഭഗവാൻ ശ്രീരാമനെ കുറിച്ച്‌ ചിത്രത്തില്‍ വ്യാഖ്യാനിക്കുന്ന രംഗങ്ങളാണ് വിവാദത്തിനു കാരണം.

ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച്‌ മുൻ ശിവസേന നേതാവ് രമേശ് സോളങ്കി മുംബയ് പൊലീസില്‍ പരാതി നല്‍കി.

read also:‘അതിഥി ദേവോ ഭവഃ, ലക്ഷ്വദീപ് പോകേണ്ട സ്ഥലം തന്നെ’: മാലിദ്വീപ് വിഷയത്തിൽ ജോൺ എബ്രഹാം

‘ഹിന്ദു പൂജാരിയുടെ മകള്‍ ( നയൻതാരയുടെ കഥാപാത്രം) ബിരിയാണി പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് നമസ്‌കരിക്കുന്നു. നിസ്‌കാരമാണ് ബിരിയാണിക്ക് രുചി നല്‍കുന്നതെന്ന് നയൻതാരയുടെ കഥാപാത്രം പറയുന്നു. അവസാന ഭാഗത്തെ രംഗങ്ങളില്‍ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഭഗവാൻ ശ്രീരാമൻ വനവാസ കാലത്ത് മാംസം ഭക്ഷിച്ചിരുന്നതായി പറയുന്നു. ഈ രംഗങ്ങള്‍ എല്ലാം ഹൈന്ദവ സംസ്‌കാരത്തെ വ്രണപ്പെടുത്തുന്നു’ എന്നാണ് രമേശ് സോളങ്കിയുടെ ആരോപണം.

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് ഇത്തരം ഒരു ചിത്രം നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും നിര്‍മ്മിച്ച്‌ പുറത്തിറക്കിയത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രമേശ് സോളങ്കി ആരോപിക്കുന്നു.