ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവുമാണ്, സുനിച്ചനുമായി ബന്ധം വേർപെടുത്തിയിട്ടില്ല: മഞ്ജു


സിനിമാ സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണ് മഞ്ജു സുനിച്ചൻ. ഏതാനും നാളുകളായി ഭർത്താവുമായി മഞ്ജു വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുനീചനുമായി വേർപിരിഞ്ഞോ എന്ന് അന്വേഷിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

read also: മുഖ്യമന്ത്രിയോട് ആരാധനയ്ക്കപ്പുറമുള്ള വികാരം: കേരള സിഎം എന്ന വൈറൽ ഗാനത്തെക്കുറിച്ച് നിശാന്ത് നിള

‘സുനിച്ചനുമായിട്ട് ഭയങ്കര പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവുമാണ്. ബന്ധം വേർപെടുത്തിയിട്ടില്ല. ഇനി അഥവാ വിവാഹ മോചനം ആകുകയാണെങ്കിൽ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. അപ്പോ പിന്നെ പ്രശ്നമില്ലല്ലോ. സുനിച്ചനെ കാണാത്തത് കൊണ്ടാണ് എല്ലാവർക്കും സംശയം. അദ്ദേഹം നാട്ടിലില്ല. ഷാർജയിലാണ്’- എന്ന് മഞ്ജു പത്രോസ് പറയുന്നു.