രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി



 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഒരു സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുമടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. പ്രതികള്‍ നല്‍കിയ പണം വാങ്ങിയശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയെ ഇവരുടെ അടുക്കല്‍ എത്തിച്ചുകൊടുക്കുകയായിരുന്നു.

Read Also: ഹമാസ് നേതാവ് സലേ അല്‍ അരൂരിയുടെ കൊലപാതകത്തിനു മറുപടിയായി ഹിസ്ബുള്ള ഭീകരരുടെ ആക്രമണം

ചത്തീസ്ഗഡ് സ്വദേശിയായ ചായക്കടക്കാരനും ഈ കടയില്‍ ജോലി ചെയ്യുന്ന 12,14, 15 വയസുകാരായ മൂന്ന് പേരുമാണ് കേസിലെ മറ്റ് പ്രതികള്‍. പുതുവത്സരദിനത്തില്‍ ഡല്‍ഹി സദര്‍ ബസാറിലാണ് സംഭവം.

പ്രദേശത്ത് മാലിന്യം ശേഖരിച്ചിരുന്ന ശുചീകരണ തൊഴിലാളിയായ പെണ്‍കുട്ടിയെ മാലിന്യം ശേഖരിക്കാനെന്ന വ്യാജേന ഇതേ ജോലി ചെയ്തിരുന്ന സ്ത്രീ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

ക്രൂരപീഡനത്തിന് ശേഷം ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് ഒരു ബന്ധുവിനോട് കുട്ടി വിവരം പറയുകയായിരുന്നു. പിന്നീട് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.