17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് പ്രസവം നടത്തണം: ആവശ്യവുമായി ഗര്‍ഭിണികൾ, സമ്മർദ്ദമെന്ന് ഡോകടർമാർ

Date:


ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കുന്ന ജനുവരി 22ന് പ്രസവം നടത്തണമെന്ന ആവശ്യവുമായി ഗർഭിണികൾ എത്തുന്നുവെന്ന് ഡോക്ടർമാർ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 22ന് പ്രസവം നിശ്ചയിക്കാൻ ഗർഭിണികളും ബന്ധുക്കളും സമ്മര്‍ദ്ദം ചെലുത്തുന്നതായും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

read also: ഈ എണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കും: വിശദമായി മനസിലാക്കാം

പതിനഞ്ചോളം പേര്‍ ഇപ്പോള്‍ തന്നെ അഭ്യാര്‍ത്ഥന നടത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ സാധാരണ പ്രസവങ്ങള്‍ ചെയ്തു നല്‍കാൻ കഴിയില്ല. എന്നാല്‍ ചില കേസുകളില്‍ സമയപരിധിയില്‍ ദിവസം ക്രമീകരിക്കാൻ സാധിക്കും. ശസ്ത്രക്രിയ ആവശ്യമുള്ളവരോട് അത് വിശദീകരിച്ചിട്ടുണ്ട്. അഭ്യര്‍ത്ഥനകള്‍ മൂലം ജനുവരി 22ന് 30ഓളം ഓപ്പറേഷനുകള്‍ ക്രമീകരിച്ചിട്ടുള്ളതായി വകുപ്പ് മേധാവി ഡോ സീമ ദ്വിവേദി വെളിപ്പെടുത്തി.

ഇത് കൂടാതെ ഈ ദിവസം പ്രസവിക്കുന്നവര്‍ തങ്ങളുടെ കുഞ്ഞിന് രാമന്റെ പേര് ഇടാനും ഉദേശിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രത്യേക ദിവസത്തില്‍ കുഞ്ഞിന് ജന്മം നല്‍കുക എന്ന ആഗ്രഹം കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയതായി ഒരു പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒരു കുഞ്ഞ് നല്ല സമയത്ത് ജനിച്ചാല്‍ അത് കുഞ്ഞിന്റെ വ്യക്തിത്വത്തില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതാണ് ഇത്തരം ആവശ്യങ്ങളുടെ പിന്നിലെന്ന് സെെക്കോളജിസ്റ്റ് ദിവ്യ ഗുപ്ത പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...