ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മോട്ടോറോള. ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡായ മോട്ടോറോള ഇതിനോടകം തന്നെ നിരവധി ഹാൻഡ്സെറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ കമ്പനി പുതുതായി പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് മോട്ടോ ജി34 5ജി. 2024-ൽ മോട്ടോറോള ആദ്യമായി വിപണിയിൽ എത്തിച്ച ഹാൻഡ്സെറ്റ് കൂടിയാണിത്. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 500 നിറ്റ്സ് ബ്രൈറ്റ്നസും ലഭ്യമാണ്. വീഗൻ ലെതർ ഫിനിഷാണ് മറ്റൊരു സവിശേഷത. 180 ഗ്രാം മാത്രം ഭാരമുള്ളതിനാൽ കൈകാര്യം ചെയ്യാനും, കൊണ്ടുനടക്കാനും വളരെ എളുപ്പമാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഒരു വർഷത്തേക്കുള്ള ആൻഡ്രോയിഡ് അപ്ഡേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.
18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിങ്ങനെ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ മോട്ടോ ജി34 5ജി 10,999 രൂപയ്ക്ക് വാങ്ങാനാകും. ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക്, ഓഷ്യൻ ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.