അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്, കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍



 

തിരുവനന്തപുരം: കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹമാസ് റാലിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കോണ്‍ഗ്രസ് പൂര്‍ണമായും മതമൗലികവാദികള്‍ക്ക് കീഴടങ്ങിക്കഴിഞ്ഞു. പട്ടേലിന്റെ കാലത്ത് സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയ പാര്‍ട്ടി രാഹുലിന്റെ കാലത്ത് ശ്രീരാമജന്മഭൂമിയെ തിരസ്‌കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ക്ഷണം കോണ്‍ഗ്രസ് നിരസിച്ചു. ചടങ്ങ് ആര്‍എസ്എസ്-ബിജെപി പരിപാടിയാണെന്നും ആദരവോടെ ക്ഷണം നിരസിക്കുന്നു എന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.