21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? വിമാന ടിക്കറ്റുകൾക്ക് പേടിഎം നൽകുന്ന ഈ ഓഫറിനെ കുറിച്ച് അറിയാം

Date:


ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം വരെ കിഴിവ് നേടാനുള്ള അവസരമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്. FLYLAKSHYA എന്ന പ്രെമോ കോഡ് ഉപയോഗിച്ചാണ് ഈ സൗകര്യം ലഭിക്കുക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലക്ഷദ്വീപിലെ ഏക വിമാനത്താവളമായ അഗത്തിയിലേക്കുളള യാത്രയ്ക്കാണ് കിഴിവ് നേടാൻ സാധിക്കുക.

പേടിഎമ്മിൽ ലക്ഷദ്വീപ് യാത്രയ്ക്ക് ചെലവാകുന്ന തുകയെ കുറിച്ച് തിരയുന്നവരുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. യാത്രക്കാർക്ക് കിഴിവുകൾ നൽകുന്നതിനോടൊപ്പം, ഫ്രീ ക്യാൻസലേഷൻ ഫീച്ചറും ഉടൻ അവതരിപ്പിക്കുന്നതാണ്. യാത്ര ടിക്കറ്റ് ബുക്കിംഗിൽ ആളുകൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പ്ലാറ്റ്ഫോം കൂടിയാണ് പേടിഎം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം...