20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

അത്രയ്ക്ക് പുണ്യമാണ് സാറ് എനിക്ക് വേണ്ടി ചെയ്ത് തന്നത്: മമ്മൂട്ടിയെക്കുറിച്ച് ശ്രീജ

Date:


മലയാളത്തിന്റെ പ്രിയതാരമാണ് മമ്മൂട്ടി. സാമൂഹ്യ പ്രവർത്തനത്തിൽ സജീവമായ മമ്മൂട്ടിയുടെ സഹായഹസ്തങ്ങൾ ഏറ്റുവാങ്ങിയ ഒരാളാണ് ശ്രീജ. കണ്ണിന് കാഴ്ചയില്ലാത്ത ശ്രീജ പരസഹായം ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്ന ശ്രീജയെക്കുറിച്ചു അറിഞ്ഞ മമ്മൂട്ടി സഹായവുമായെത്തി. പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന ശ്രീജ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

മരണത്തിന് അടുത്തേക്ക് പോയ തന്റെ ജീവിതത്തെ കൈപിടിച്ച് ഉയർത്തിയത് മമ്മൂട്ടിയാണെന്ന് ശ്രീജ പറയുന്നു. ഈ നിമിഷം ഇവിടെ വീണ് മരിച്ച് കഴിഞ്ഞാല്‍, എന്‍റെ ബാക്കിയുള്ള ആയുസ് മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ശ്രീജ പറയുന്നു.

read also:ചാനല്‍ സ്റ്റുഡിയോയില്‍ ലൈവ് പരിപാടിക്കിടയിൽ തോക്കുകളുമായി അക്രമികള്‍

ശ്രീജയുടെ വാക്കുകൾ ഇങ്ങനെ,

‘മമ്മൂട്ടി സാറിന് വേണ്ടി ഞാൻ ഒരുപാട് പ്രാര്‍ത്ഥിക്കുന്നുണ്ട്. അദ്ദേഹം കാരണമാണ് എനിക്കിവിടെ വരാന്‍ സാധിച്ചത്. സാറ് എനിക്ക് തന്ന ഈ ജീവിതത്തിന് ഒരുപാട് നന്ദിയുണ്ട്. കാരണം മരണത്തിലേക്ക് അടുത്ത് പോയ എന്‍റെ ജീവിതത്തെ കൈ പിടിച്ച് ഉയര്‍ത്തി തന്നത് മമ്മൂട്ടി സാറാണ്. അദ്ദേഹം എന്‍റെ അച്ഛനാണോ സഹോദരനാണോ അതോ ദൈവമാണോ എന്ന് എനിക്ക് അറിയില്ല. അത്രയ്ക്ക് ഒരുപുണ്യമാണ് സാറ് എനിക്ക് വേണ്ടി ചെയ്ത് തന്നത്. രണ്ട് കണ്ണിനും എനിക്ക് കാഴ്ചയില്ല. എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ എനിക്ക് ഇത്രയും വലിയൊരു സഹായം ചെയ്ത് തന്ന എന്‍റെ മമ്മൂട്ടി സാറിനോട് എനിക്ക് ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഈ നിമിഷം തറയിലേക്ക് വീണ് മരിച്ച് കഴിഞ്ഞാല്‍, എന്‍റെ ബാക്കിയുള്ള ആയുസ് എന്‍റെ മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. കാരണം എന്നെപ്പോലുള്ള ഒരുപാട് പാവപ്പെട്ടവര്‍ക്ക് വേണ്ടി സാറ് ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരുപാട് സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെന്നും അനുഗ്രഹങ്ങള്‍ ലഭിക്കട്ടേന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്’, എന്നാണ് ശ്രീജ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...