ബാത്ത്റൂമിൽ അതിക്രമിച്ച് കയറി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതിക്ക് 35 വ‍ര്‍ഷം കഠിന തടവും പിഴയും


തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവും 185000 രൂപ പിഴയും വിധിച്ച് കോടതി. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണുവിനെതിരേയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി 2 ജഡ്ജി ജയപ്രഭു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവും 185000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം ഒരു വര്‍ഷം നാലു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.

2021 നവംബര്‍ മാസം അര്‍ധരാത്രിയില്‍ പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലെ അടുക്കളയുടെ സമീപമുള്ള ബാത്ത്‌റൂമില്‍ വച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും 20 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകളും എട്ടു തൊണ്ടിമുതലുകളും ഹാജരാക്കി.