25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

തൊടുപുഴയിൽ ആറാംക്ലാസ്സുകാരിയെ മുഖംമൂടി ഇട്ടയാൾ പിടിച്ചുകൊണ്ട് പോയെന്ന് പരാതി: കുട്ടി കണ്ട സിനിമയുടെ വിഭ്രമമെന്ന് പോലീസ്

Date:


തൊടുപുഴ: ആറാംക്ലാസ്സുകാരിയായ വിദ്യാർത്ഥിനിയെ മുഖംമൂടിയിട്ടയാൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പരാതി. നഗരസഭയുടെ സമീപത്തെ പഞ്ചായത്തിലാണ് സംഭവം. എന്നാൽ, കുട്ടിയെ ബലമായി വീട്ടിലേക്ക് പിടിച്ചു കൊണ്ട് പോയ സംഭവത്തിൽ വ്യക്തതയില്ലെന്ന് പോലീസ് പറയുന്നു.

കുട്ടി തലേദിവസം ഭീകരരംഗങ്ങളുള്ള ഇംഗ്ലീഷ് സിനിമ കണ്ടിരുന്നു. ഇതുകണ്ടതിലുള്ള വിഭ്രമത്താലാണ് കുട്ടി ഇങ്ങനെ പറയുന്നതെന്നാണ് പോലീസിന്റെ നിഗമനം. സ്കൂളിന്‍റെ 20 മീറ്റർ മാറിയാണ് പെൺകുട്ടിയുടെ വീട്. ബുധനാഴ്ച 11-ന് ഇടവേളസമയത്ത് കറുത്തവസ്ത്രവും മുഖംമൂടിയും വെള്ളഷൂസും ധരിച്ചയാൾ, തന്നെ സ്കൂൾമുറ്റത്തുനിന്ന് ബലമായി വീടിന്റെ പിന്നിലേക്ക് കൊണ്ടുപോയി.

കറുത്ത തുണികൊണ്ട് തന്റെ മുഖംമൂടിയിട്ട് ഇയാൾ കടന്നുകളഞ്ഞെന്നുമാണ് കുട്ടി പറയുന്നത്. കുട്ടിയെ കാണാതെ വീട്ടിൽ തിരക്കിയെത്തിയ അധ്യാപികയോടെയാണ് പെൺകുട്ടി ആദ്യം വിവരം പറഞ്ഞത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടരന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന്...