ആലപ്പുഴ: ചെങ്ങന്നൂരില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി വാടകവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തില്‍ രാകേഷ് (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രാവിന്‍കൂട്ടിലുള്ള പ്രതിയുടെ വാടകവീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇയാള്‍ ബലമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
read also: കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണം: തിരിച്ചടിച്ച് സൈന്യം
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവില്‍ പോയി. ഇന്ന് പുലര്‍ച്ചെ മൂന്നര മണിക്ക് തിരുവന്‍വണ്ടൂര്‍ ഭാഗത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ്‌എച്ച്‌ഒഎ സി വിപിന്‍, എസ്‌ഐ മാരായ ശ്രീജിത്ത്, രാജീവ്, എഎസ്‌ഐ രഞ്ജിത്ത്, സീനിയര്‍ സിപിഒ മാരായ സിജു, അരുണ്‍ പാലയൂഴം, സിപിഒ മാരായ ബിന്ദു, ജിജോ സാം, രതീഷ് എന്നിവരാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.