യുകെയില്‍ ജോലി നേടാൻ സുവർണ്ണാവസരം, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് കൊച്ചിയില്‍: വിശദവിവരങ്ങൾ


തിരുവനന്തപുരം: യുകെയിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലെ മാനസികാരോഗ്യ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിരവധി അവസരങ്ങള്‍. ഇതിനായി നോര്‍ക്ക റൂട്ട്‌സ് കൊച്ചിയില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ജനുവരി 22 ന് അഭിമുഖങ്ങള്‍ നടക്കും. സൈക്യാട്രി സ്‌പെഷ്യാലിറ്റി വിഭാഗത്തിലാണ് (സൈക്യാട്രിസ്റ്റ്) അവസരം. സ്‌പെഷ്യാലിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

എന്നാല്‍, Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. കൂടാതെ അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ലെന്നും നിയമനം ലഭിച്ചാല്‍ നിശ്ചിതസമയ പരിധിക്കുളളില്‍ പ്രസ്തുത ഭാഷാ യോഗ്യത നേടേണ്ടതാണെന്നും നോര്‍ക്ക അറിയിച്ചു. നോര്‍ക്ക റൂട്ട്‌സ് വഴിയുളള യുകെ-റിക്രൂട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്.

ഒടിയന് ശേഷം ഒന്ന് ഷേവ് ചെയ്യാന്‍ പോലും പറ്റിയിട്ടില്ല! ലാലേട്ടാ ഓടി രക്ഷപ്പെട്ടോ.. ട്രോളുമായി മോഹൻലാൽ ആരാധകർ

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, എന്നിവ സഹിതം അപേക്ഷിക്കുക. അപേക്ഷകരില്‍ നിന്നും യുകെയിലെ എംപ്ലോയര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവരെ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ നിന്നും അറിയിക്കുന്നതാണ്. എമിഗ്രഷന്‍ ആക്റ്റ് 1983 പ്രകാരം പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സിന്റെ ലൈസന്‍സുളള അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് ഏജന്‍സികൂടിയാണ് നോര്‍ക്ക റൂട്ട്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്തു നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.