മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്ക് എതിരെ കേന്ദ്ര അന്വേഷണം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സിഎംആര്‍എലും എക്സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക .

സിഎംആര്‍എലിനൊപ്പം കെഎസ്ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തില്‍ നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.