26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്ന് കത്തിക്കയറി സ്വർണവില, ഒരു പവന് ഒറ്റയടിക്ക് ഉയർന്നത് 240 രൂപ

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയായി. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 5,800 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായി രണ്ടാം ദിനമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് ഉയർന്നത്. സംസ്ഥാനത്തെ സ്വർണവില ഈ മാസത്തെ താഴ്ന്ന നിലവാരത്തിൽ എത്തിയത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.

അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 13.95 ഡോളർ ഉയർന്ന്, 2048.99 ഡോളർ എന്നതാണ് വില നിലവാരം. വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77.50 രൂപയും, 8 ഗ്രാമിന് 620 രൂപയും, 10 ഗ്രാമിന് 775 രൂപയുമാണ് ഇന്നത്തെ വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്

  ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള...

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...