സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,440 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5805 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഗ്രാമിന് 15 രൂപയും വർദ്ധിച്ചിരുന്നു. പവന് 46,520 രൂപ നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില നേരിയ നേട്ടത്തിലാണ്. ട്രോയ് ഔൺസിന് 2.21 ഡോളർ ഉയർന്ന്, 2049.53 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുളളത്. വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78.30 രൂപയും, 8 ഗ്രാമിന് 78,300 രൂപയുമാണ് ഇന്നത്തെ വില നിലവാരം.