ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സമാധാനത്തിന്റെ വെള്ളരിപ്രാവാകാനുള്ള ചൈനയുടെ കുതന്ത്രം പൊളിച്ച് ഇസ്രായേൽ


ഗാസ: അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായാലും ഗാസയില്‍ നിന്നും പിന്മാറില്ലെന്ന് ഇസ്രയേല്‍. ഹമാസിനെതിരെ അന്തിമ വിജയം വരെ സൈന്യം പേരാടുമെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. ചൈനയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശം തള്ളിക്കൊണ്ടാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കെയ്‌റോയിൽ നടന്ന ചർച്ചയിൽ ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പലസ്തീനെ സ്വാതന്ത്ര്യ രാഷ്ട്രമാക്കണമെന്നായിരുന്നു ചൈന ആവശ്യപ്പെട്ടത്. എന്നാൽ, യുദ്ധഭൂമിയിൽ സമാധാനത്തിന്റെ വെള്ളക്കൊടി പാറിക്കാൻ കച്ചകെട്ടി ഇറങ്ങിയ ചൈനയുടെ ആദ്യ ശ്രമം തന്നെ ഇസ്രായേൽ പൊളിച്ചടുക്കിയിരിക്കുകയാണ്.

ഇസ്രായേൽ-ഹമാസ് സംഘർഷം പരിഹരിക്കാൻ വലിയ തോതിലുള്ള, കൂടുതൽ ആധികാരികവും ഫലപ്രദവുമായ അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്തണമെന്ന് വാങ് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ-പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള കൃത്യമായ ടൈംടേബിളിനും ചൈനീസ് മന്ത്രി വാദിച്ചു. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രിയുമായുള്ള ചർച്ചയ്ക്കിടെയാണ് ഈ പ്രസ്താവനകൾ നടത്തിയത്, രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരും നിലവിലുള്ള സംഘർഷത്തെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിട്ടു. വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന ഈജിപ്ത്, ടുണീഷ്യ, ടോഗോ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഉൾപ്പെടുന്ന വിപുലമായ നയതന്ത്ര പര്യടനത്തിന്റെ ഭാഗമായിരുന്നു വാങിന്റെ പരാമർശങ്ങൾ.

എന്നാൽ, ചൈനയുടെ ഈ ഇടപെടൽ മുളയിലേ തന്നെ നുള്ളിയിരിക്കുകയാണ് ഇസ്രായേൽ. ‘ഹേഗല്ല, തിന്മയുടെ അച്ചുതണ്ടല്ല, ആരും ഞങ്ങളെ തടയില്ല. ഗാസയിലേത് സ്വയം പ്രതിരോധമാണെന്നും ഹേഗിലെ കോടതിയില്‍ ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തിന്റെ പ്രാരംഭ കേന്ദ്രമായ വടക്കന്‍ ഗാസയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീന്‍കാരെ മടങ്ങാന്‍ അനുവദിക്കാന്‍ ഉടനടി പദ്ധതിയില്ലെന്ന് നെതന്യാഹുവും ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സല്‍ ഹലേവിയും വ്യക്തമാക്കി.

ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം 100 ദിവസത്തില്‍ എത്തിയപ്പോഴായിരുന്നു ചൈനയുടെ ഇടപെടൽ. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്നും കൈറോയില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967ലെ അതിര്‍ത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗസയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചാലും ലക്ഷ്യം കാണുംവരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.